12:01am 12 November 2026
NEWS
'പതമ്പ്' നോവൽ പ്രകാശനം ചെയ്തു
21/11/2025  12:28 PM IST
NILA
പതമ്പ് നോവൽ പ്രകാശനം ചെയ്തു

 


ദോഹ: ശ്രീനാഥ് ശങ്കരൻ കുട്ടിയുടെ ആദ്യ നോവൽ 'പതമ്പ്' ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ പ്രകാശനം ചെയ്തു.
ഖത്തർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ 
 ഐ സി സി അശോകഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 
കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ പുസ്‌തകം ഏറ്റുവാങ്ങി. .കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും നവോത്ഥാന കാലഘട്ടത്തിലെ  ജീവിതവും പഠനവിഷയമാക്കുന്ന  നോവലായ പതമ്പിൽ  ചരിത്രത്തിൽ രേഖപ്പെടുത്താത്തയിടങ്ങളിൽ ഫിക്‌ഷൻ്റെ സാധ്യതകൾ ഉപയോഗിച്ച് ചരിത്രസംഭവങ്ങളെയും ഭാവനയെയും മനോഹരമായി കോർത്തെടുക്കുന്നതിൽ ശ്രീനാഥ് വിജയിച്ചിട്ടുണ്ടെന്ന് പുസ്‌തകം പരിചയപ്പെടുത്തികൊണ്ട് എ പി മണികണ്ഠൻ അഭിപ്രായപ്പെട്ടു.
സംസ്‌കൃതി വൈസ് പ്രസിഡൻ്റ് നിഥിൻ എസ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ 
റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ,എ കെ ജലീൽ, ചിത്ര ശിവൻ, തോമസ് വർഗ്ഗീസ്,  ഇ എം സുധീർ, ഷൈജു ധമനി എന്നിവർ വായനാനുഭവം പങ്കുവയ്ച്ചു.ചന്ദ്രൻമോഹൻ പിള്ള, കെ ആർ ജയരാജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ഖത്തർ ഇന്ത്യൻഓതേഴ്സ്ഫോറം പ്രസിഡന്റ് കെ സി സാബു, മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം,സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ
എന്നിവർ സാന്നിധ്യം വഹിച്ചു.
നോവലിസ്റ്റ് ശ്രീനാഥ് ശങ്കരൻകുട്ടി മറുപടി പ്രസംഗം നടത്തി. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും ജോയിൻ്റ് സെക്രട്ടറി അബ്‌ദുൾ അസീസ് നന്ദിയും പറഞ്ഞു.സംസ്കൃതി ഖത്തർ കേന്ദ്ര കമ്മിറ്റി അംഗവും, സാഹിത്യവിഭാഗം സബ്കമ്മിറ്റി കൺവീനറുമാണ് ശ്രീനാഥ് ശങ്കരൻകുട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img